
ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികന്റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയില്‍ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദര്‍ വില്യം ഡോയ്ലിന്റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിന്റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു