Yesuvine pranayicha Kochu sundari
Yesuvine pranayicha Kochu sundari
Share
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങള്‍ക്ക് ക്രൈസ്തവ ജീവിതത്തിന്റെ ഉദാത്ത മാതൃക നല്‍കാന്‍ ദൈവത്താല്‍ നിയോഗി ക്കപ്പെട്ട ഒരു വിശുദ്ധയായിരുന്നു ഫൊക്കലോര പ്രസ്ഥാനത്തിലൂടെ വിശ്വാസജീവിതത്തിന്റെ മര്‍മ്മം അറിഞ്ഞ്, സഹനത്തിന്റെ നിമിഷങ്ങളില്‍ വീരോചിതമായ ക്ഷമയുടെ പാഠം നല്‍കിയ ക്യാര ബദാനോ ലൂച്ചെ. പതിനെട്ട് വയസ്സ് തികയുന്നതിനുമുമ്പ് ക്യാന്‍സര്‍ രോഗം ബാധിച്ച് മരിച്ചെങ്കിലും അവളുടെ ജീവിതവും സന്ദേശവും ഇന്നത്തെ തലമുറയ്ക്ക്
പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് ഒരു സജീവ മാതൃകയായി മാറിയിരിക്കുക യാണെന്ന് പരിശുദ്ധപിതാവ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിക്കു കയുണ്ടായി. യേശുവാകുന്ന രക്ഷയുടെ സ്രോതസ്സിനെ ഉന്നംവച്ചു നീങ്ങാന്‍ എല്ലാ സാഹചര്യങ്ങളിലും ശ്രമിക്കണമെന്ന് വാഴ്ത്തപ്പെട്ട ക്യാരയുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതുവഴി യഥാര്‍ത്ഥമായ സംതൃപ്തിയും, സമാധാനവും, സന്തോഷവും സ്വന്തമാക്കാമെന്ന് വാഴ്ത്തപ്പെട്ട ക്യാര യുവജനങ്ങളെ സവിശേഷമായി ഓര്‍മ്മിപ്പിക്കുന്നു.
ഡോ. സഖറിയാസ് കരിയിലക്കുളം 1954 ജൂണ്‍ 22 ന് പാലായില്‍ കാഞ്ഞിരമറ്റത്ത്
ജനിച്ചു. റോമിലെ സര്‍വ്വകലാശാലയില്‍നിന്ന് പാശ്ചാത്യ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വാഗ്മി, എഴുത്തുകാരന്‍, ധ്യാനഗുരു, പ്രൊഫസര്‍ എന്നീ നിലകളിലും പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം കാര്‍മ്മെല്‍ഹില്‍ ഫിലോസഫി കോളജില്‍ സേവനമനുഷ്ഠിക്കുന്നു.