
യേശുക്രിസ്തുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീര്‍ത്ഥാടനമാണീ പുസ്തകം. അലന്‍ എമ്‌സിന് നല്‍കപ്പെട്ട ദര്‍ശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങള്‍ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കര്‍ത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്‌നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ രണ്ടാം ഭാഗം.