
ചതിയനും ഉപജാപകനും ഇരട്ടത്താപ്പുകാരനുമായ യാക്കോബ് എങ്ങനെയാണു ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ പിതാവായത്? വാഗ്ദാനദേശം ഉപേക്ഷിച്ച് അമ്മാവനും അമ്മായിഅപ്പനുമായ ലാബാന്‍റെ നാട്ടിലേക്കു ഒളിച്ചോടുന്നവന്‍ എങ്ങനെ തേനും പാലുമൊഴുകുന്ന ഒരു നാടിന്‍റെ അവകാശിയാകും? ആകാശം വരെ മുട്ടുന്ന സ്വപ്നങ്ങള്‍ സ്വന്തമായുണ്ടായിരുന്ന യാക്കോബിന്‍റെ ജീവിതം അനുഗ്രഹിക്കപ്പെട്ടതിന്‍റെ കഥ.