
എന്താണ് വ്യക്തിത്വം എന്നതിന് വളരെയധികം നിര്‍വചനങ്ങളുണ്ട്. അവയെല്ലാം അതതു സാഹചര്യങ്ങളില്‍ ശരിയുമായിരിക്കാം. എന്നാല്‍ വ്യക്തിത്വം എന്നത് ബാഹ്യനേത്രങ്ങള്‍ക്കൊണ്ട് പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാവുന്ന ഒരു സവിശേഷതയോ, കഴിവോ അല്ല. ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെക്കുറിച്ചും അപഗ്രഥിക്കുമ്പോള്‍ മാത്രമേ അയാളുടെ ശരിയാ വ്യക്തിത്വം കണ്ടെത്താനാകൂ. വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും സ്വന്തം വ്യക്തിത്വത്തിലെ വൈകല്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു.