VYAKHYATAVINTE BIBLE (VOL-2) ST. MARK - sophiabuy

VYAKHYATAVINTE BIBLE (VOL-2) ST. MARK

Vendor
BIBLIA PUBLICATIONS
Regular price
Rs. 210.00
Regular price
Sale price
Rs. 210.00
Unit price
per 
Availability
Sold out
Tax included.

മരുഭൂമിയിലെ സിംഹഗർജനത്തോടെ ( വെളി . 4 : 6-7- ലെ സിംഹരൂപം ) ആരംഭിക്കുന്ന മർക്കോസിന്റെ സുവിശേഷം " Pre - Easter Gospel " എന്നു വിളിക്കപ്പെടുന്നു . എന്താണ് ആ രചനയിൽ മർക്കോസ് ആവിഷ്ക്കരിക്കുന്നത് ? മനുഷ്യപുത്രനായിതീർന്ന ഈശോമിശിഹായുടെ ദൈവപുത്രതിത്തിന്റെ കാതലെന്ത് ?

ആരാണ് പ്രപഞ്ചം ? ആരാണ് മനുഷ്യൻ ? ആരാണ് ദൈവം ? മനുഷ്യചേതനയുടെ സർഗ്ഗശക്തി വിനിയോഗിക്കപ്പെട്ടത് ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനായിരുന്നു . മനുഷ്യൻ ഭവിതവ്യതയെ നിയന്ത്രിക്കുന്ന ആ ഉത്തരം തേടിയുള്ള അന്വേഷണത്തിന് നിയതമായ ഒരു ലക്ഷ്യം നിർദ്ദേശിച്ചത് യേശുക്രിസ്തുവാണ് . അവന്റെ വചനങ്ങളിലാണ് മനുഷ്യൻ തന്നെത്തന്നെ കണ്ടെത്തിയത് . അവനിലായിരുന്നു ദൈവവും മനുഷ്യനും സമ്മേളിച്ചത് . മനുഷ്യൻ ആരാണെന്ന് , ദൈവം ആരാണെന്ന് , പ്രപഞ്ചത്തിന്റെ നെറുകയിൽവെച്ച് -കാൽവരിയിലെ കുരിശ് വെളിപ്പെടുത്തപ്പെട്ടു . വാക്ക് -വചനം - ദൈവമാണ് . ദൈവത്തെ പോലെയാകാൻ ദൈവത്തിന്റെ വചനം ധിക്കരിച്ചു ഏദനിൽ ആദം , ദൈവമാകാനായി ദൈവഹിതത്തിനു വിധേയനായി ദൈവമായ വചനം - ക്രിസ്തു . ഭൗമികതയുടെ തലത്തിൽ നിന്ന് ആധ്യാത്മികതയുടെ അധിത്യകയി ലേക്കുയർന്ന് ദൈവത്തെ പോലെയാകാൻ -ദൈവമാകാൻ മനുഷ്യനെ സഹായിക്കുന്ന ക്രിസ്തുവിന്റെ വചനത്തിന് - നാലു സുവിശേഷങ്ങൾക്ക് സമ്പൂർണ്ണ വ്യാഖ്യാനമാണ് “ വ്യാഖ്യാതാവിന്റെ ബൈബിൾ . " സാഹിത്യകൃതികളിലൂടെ ആവിഷ്കരിക്കപ്പെട്ട മനുഷ്യാന്വേഷണത്തിന്റെ കഥകളിലൂടെ അവതരിപ്പിക്കാം . മൂന്നു . സൂവി ശേഷക്രമത്തിൽ സംവിധാനം ചെയ്തിരിക്കുന്നു .