VYAKHYATAVINTE BIBLE (VOL-1) St. Mathew - sophiabuy

VYAKHYATAVINTE BIBLE (VOL-1) St. Mathew

Vendor
BIBLIA PUBLICATIONS
Regular price
Rs. 210.00
Regular price
Sale price
Rs. 210.00
Unit price
per 
Availability
Sold out
Tax included.

മത്തായി അറിയിച്ച സുവിശേഷമനുസരിച്ച് പഴയ നിയമ പ്രവചനങ്ങളെ സാക്ഷാത്കാരത്തിൽ എത്തിക്കുന്ന മനുഷ്യപുത്രനാണ് ഈശോമിശിഹാ ( വളി .4 : 6-7 - ലെ മനുഷ്യപുത്രൻ ) . എന്താണ് ആ പ്രവചനങ്ങളുടേയും സാക്ഷാത്കാരത്തിൻറെയും സവിശേഷത് ? അഥവാ ആത്യന്തിക വിശകലനത്തിൽ ക്രിസ്തുവിൻറെ സുവിശേഷമെന്ത് ?

ആരാണ് പ്രപഞ്ചം ? ആരാണ് മനുഷ്യൻ ? ആരാണ് ദൈവം ? മനുഷ്യചേതനയുടെ സർഗ്ഗശക്തി വിനിയോഗിക്കപ്പെട്ടത് ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനായിരുന്നു . മനുഷ്യൻ ഭവിതവ്യതയെ നിയന്ത്രിക്കുന്ന ആ ഉത്തരം തേടിയുള്ള അന്വേഷണത്തിന് നിയതമായ ഒരു ലക്ഷ്യം നിർദ്ദേശിച്ചത് യേശുക്രിസ്തുവാണ് . അവന്റെ വചനങ്ങളിലാണ് മനുഷ്യൻ തന്നെത്തന്നെ കണ്ടെത്തിയത് . അവനിലായിരുന്നു ദൈവവും മനുഷ്യനും സമ്മേളിച്ചത് . മനുഷ്യൻ ആരാണെന്ന് , ദൈവം ആരാണെന്ന് , പ്രപഞ്ചത്തിന്റെ നെറുകയിൽവെച്ച് -കാൽവരിയിലെ കുരിശ് വെളിപ്പെടുത്തപ്പെട്ടു . വാക്ക് -വചനം - ദൈവമാണ് . ദൈവത്തെ പോലെയാകാൻ ദൈവത്തിന്റെ വചനം ധിക്കരിച്ചു ഏദനിൽ ആദം , ദൈവമാകാനായി ദൈവഹിതത്തിനു വിധേയനായി ദൈവമായ വചനം - ക്രിസ്തു . ഭൗമികതയുടെ തലത്തിൽ നിന്ന് ആധ്യാത്മികതയുടെ അധിത്യകയി ലേക്കുയർന്ന് ദൈവത്തെ പോലെയാകാൻ -ദൈവമാകാൻ മനുഷ്യനെ സഹായിക്കുന്ന ക്രിസ്തുവിന്റെ വചനത്തിന് - നാലു സുവിശേഷങ്ങൾക്ക് സമ്പൂർണ്ണ വ്യാഖ്യാനമാണ് “ വ്യാഖ്യാതാവിന്റെ ബൈബിൾ . " സാഹിത്യകൃതികളിലൂടെ ആവിഷ്കരിക്കപ്പെട്ട മനുഷ്യാന്വേഷണത്തിന്റെ കഥകളിലൂടെ അവതരിപ്പിക്കാം . മൂന്നു . സൂവി ശേഷക്രമത്തിൽ സംവിധാനം ചെയ്തിരിക്കുന്നു .