
വി.ടി എന്ന രണ്ടക്ഷരത്തിൽ മുഴങ്ങുന്ന മഹാനായ മനുഷ്യന്‍റെയും വിപ്ലവകാരിയായ എഴുത്തുകാരന്‍റെയും വാമൊഴിയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്ന പ്രഭാഷണങ്ങൾ. നമ്പൂതിരി മനുഷ്യനായി മാറണമെങ്കിൽ, അന്തർജനങ്ങളുടെ ജീവിതം തിരുത്തിയെഴുതലാവണം ലക്ഷ്യം, ഹിന്ദു മതമല്ല ജീവിതരീതി, അഴിമതിയുടെ പ്രശ്‌നം, എന്‍റെ യുക്തിവാദം, എന്‍റെ രാഷ്ട്രസങ്കൽപം തുടങ്ങി വി.ടി ഭട്ടതിരിപ്പാടിന്‍റെ ഇരുപത് പ്രഭാഷണങ്ങളുടെ സമാഹാരം.