SOPHIA BOOKS
VISUDHA PHILOMINA
VISUDHA PHILOMINA
Couldn't load pickup availability
Share
ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് ക്രിസ്‌തുവിശ്വാസത്തെപ്രതി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടവളും രക്തസാക്ഷിണിയുമായ ഒരു പതിമൂന്നുകാരി പെൺകുട്ടി- വിശുദ്ധ ഫിലോമിന. 17 നൂറ്റാണ്ടോളം അവൾ വിസ്മൃതിയിലായിരുന്നു. എന്നാൽ അവളുടെ ഭൗതികാവശി ഷ്ടങ്ങളിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാൻ തുടങ്ങി യതോടെ ഫിലോമിന സഭാചരിത്രത്തിൻ്റെ ഭാഗമായി മാറി.
വിശുദ്ധ ഫിലോമിനയുടെ മധ്യസ്ഥം തേടിയ ആരെയും അവൾ കൈവിട്ടിട്ടില്ലെന്ന് ചരിത്രം സാക്ഷിക്കുന്നു. അതിശയകരമായ രോഗ ശാന്തികൾ, മാനസാന്തരാനുഭവങ്ങൾ, ആത്മീയ നവോത്ഥാനം ഇതെ ല്ലാം വിശുദ്ധ ഫിലോമിന വഴി സംഭവിച്ചുകൊണ്ടിരിക്കുന്നു. '19-ാം നൂറ്റാണ്ടിന്റെ അത്ഭുതപ്രവർത്തക' എന്ന് ഗ്രിഗറി 16-ാമൻ പാപ്പ വിശേ ഷിപ്പിച്ച വിശുദ്ധ ഫിലോമിനയുടെ 'ചരിത്രം സൃഷ്‌ടിച്ച' ഇടപെടലുക ളുടെ കഥയാണ് ഈ ഗ്രന്ഥം. വിശുദ്ധയോടുള്ള നൊവേനയും ഇതര പ്രാർത്ഥനകളും ഇതിന്റെ ആത്മീയമൂല്യം വർദ്ധിപ്പിക്കുന്നു.

