
സഭയുടെ രാജശില്പിയും ദൈവശാസ്ത്ര വിശാരദനുമായ വി. പൗലോസിനെ അടുത്തറിയുവാനും ദർശനഗരിമയുടെ മികവ് മനനം ചെയ്യുവാനുള്ള പരിശ്രമമാണ് ഈപുസ്തകത്തിൽ നടത്തിയിരിക്കുന്നത്. വിഷയാവതരണത്തിലെ മിതത്വവും ലാളിത്യവും പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഗഹനങ്ങളായ വിഷയങ്ങൾ അതിന്റെ സമഗ്രതയിൽ ലാളിത്യത്തോടെ വായനക്കാരനു ലഭിച്ചിരിക്കുന്നു. പൗലോസിന്റെ ദൈവശാസ്ത്ര സമീപനങ്ങൾ ആഴത്തിൽ വിലയിരുത്തുന്ന ഈ കൃതി ബൈബിൾ വിജ്ഞാനീയത്തിനൊരു മുതൽക്കൂട്ടും മലയാള ഭാഷയ്‌ക്കോരു വരദാനവുമാണ്.