
ഓർമപോലെത്തന്നെ മറവിയും ഒരനുഗ്രഹമാണ്. ജീവിതത്തിലെ ഓരോ നിമിഷത്തെയും അനുഭവങ്ങൾ വള്ളിപുള്ളി വിടാതെ ഓർത്തിരിക്കുന്നതുകൊണ്ട് എന്താണൊരു പ്രയോജനം. സംഭവിച്ചതൊന്നും പിന്നീടൊരിക്കൽ അതേപോലെ സംഭവിക്കുന്നില്ല. സംഭവിക്കാതിരിക്കണമെന്ന് തീർപ്പുകൽപിക്കാനുമാവില്ല. അമ്മയുടെ തണലിൽ കാടിന്‍റെ ഇരുണ്ട സൗന്ദര്യത്തിലൂടെ മദിച്ചുനടന്ന ഒരു കുട്ടിക്കൊമ്പൻ നേരിടുന്ന ദുരന്തവും അതിനു കാരണക്കാരായ മനുഷ്യർക്കെതിരെ മനസ്സിൽ പക വളർത്തിയ അവന്‍റെ പിന്നീടുള്ള ജീവിതവുമാണ് വിശുദ്ധ യുദ്ധം