
സുഖത്തിലും ദുഖത്തിലും ക്രിസ്തുനാഥന്‍റെ മുഖത്തേക്ക് നോക്കിയ മാതാപിതാക്കളുടെ മാതൃക കണ്ടുവളര്‍ന്ന പെണ്‍കുട്ടി. തുന്നല്‍പണി ചെയ്ത് കുടുംബത്തെ സഹായിച്ചവള്‍. അമലോത്ഭവ മാതാവിന്‍റെ പുത്രികള്‍ എന്ന സന്യാസമൂഹത്തിന്‍റെ ശില്പി. ഡോണ്‍ ബോസ്‌കോയോടൊപ്പം പ്രവര്‍ത്തിച്ചവള്‍. വിശുദ്ധിയുടെ പരിമളം പരത്തിയ അനുകരണീയമായ സന്ന്യാസകുസുമമാണ് മേരി മസരെല്ലോ.