
സ്വയം സമര്‍പ്പണത്തിന്‍റെയും സേവനത്തിന്‍റെയും മാര്‍ഗത്തിലൂടെ സമൂഹത്തെ മുഴുവന്‍ വിശുദ്ധിയുടെ പാതയില്‍ വഴി നടത്തിയ വിശുദ്ധന്‍. ദാരിദ്ര്യം മാത്രം മാനദണ്‍ഡമായി സ്വീകരിച്ച ദൈവപരിപാലനയുടെ ചൈറുഭവനത്തിന്‍റെ സ്ഥാപകന്‍. സമൂഹത്തിലെ എല്ലാ തലങ്ങളില്‍നിന്നും നൂറുകണക്കിനു ജനങ്ങളെ തന്‍റെ സംഘടനയിലേക്ക് ആകര്‍ഷിച്ച ആത്മീയ നേതാവ്. ദാരിദ്ര്യവും ദുരന്തങ്ങളും യാതനകളും നിറഞ്ഞ ലോകത്തിന് ഇന്നും ഒരു ചോദ്യചിഹ്നവും മാര്‍ഗദര്‍ശിയും.