VIJAYAM SUNISCHITHAM
VIJAYAM SUNISCHITHAM
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Share
'വിജയം സുനിശ്ചിതം' ജൂലിയന്‍ മാന്റില്‍ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാതമുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നു ണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമ പ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും നിര്‍ ന്ധിതനാക്കുന്നു. സന്തോഷവും സാഫല്യവും കണ്ടെ ത്താമെന്ന് പ്രതീക്ഷിച്ച് അയാള്‍ പുരാതനമായൊരു സംസ്‌കാരത്തിലേക്ക് അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു. അവിടെ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ശക്തികളെ വിമുക്തമാ ക്കുകയും വര്‍ദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്തിയോ ടെയും ജീവിക്കാന്‍ പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മിക വിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്ത്വങ്ങളുമായി ഉജ്ജ്വലമായി യോജിപ്പിക്കുന്ന ആവേശകരമായ ഈ കഥ വര്‍ദ്ധിതമായ ധൈര്യത്തോടും മാനസികസ്ഥൈര്യത്തോടും ആഹ്ലാദത്തോടുംകൂടി ജീവിക്കുവാന്‍ സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചുതരുന്നു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട അന്തര്‍ദ്ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലറായ 'ദ മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ.