
നിങ്ങളുടെ ജീവിതം പരാജയത്തിലും നിരാശയിലും അവസാനിക്കാനുള്ളതല്ല. ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതിനാല്‍ തളര്‍ച്ചയില്‍ നിന്നും തകര്‍ച്ചയില്‍നിന്നും നിങ്ങളെ എടുത്തുയര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആന്തരികാവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും മാറ്റി മറിക്കുവാന്‍ കഴിവുള്ളവനായ കര്‍ത്താവിന്‍റെ സ്വരം കേള്‍ക്കുക, വിജയം നേടുക. നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശ്രീ ബെന്നി പുന്നത്തറയുടെ ആഴമാര്‍ന്ന ആത്മീയ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം.