VIJAYA HRUDAYANGAL
VIJAYA HRUDAYANGAL
Share
രോഗങ്ങളും പ്രകൃതിദുരന്തങ്ങളും തിന്‍മയുടെ പലവിധ ആക്രമണങ്ങളും ഇന്ന് മനുഷ്യജീവിതത്തെ ക്ലേശപ്പെടുത്തുകയും ഉല്‍ക്കണ്ഠപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ദൈവത്തിന്റെ പ്രത്യേക ഇടപെടലിനു വേണ്ടി മനുഷ്യന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുകയാണ്. ഈ അന്ത്യനാളുകള്‍ക്കായി സ്വര്‍ഗം ഒരുക്കിയിരിക്കുന്ന സഹായമാണ് യേശുവിന്റെയും മറിയത്തിന്റെയും സംയുക്ത ഹൃദയങ്ങള്‍.
തിരുവോസ്തിരൂപനായി നമ്മോട് ഒന്നായിരിക്കാന്‍ ആഗ്രഹിക്കുന്ന ഈശോ, വിശുദ്ധ കുര്‍ബാനയുടെ സ്ത്രീയായ മറിയത്തോട് ആദ്യമേ ഒന്നായിരിക്കുകയാണ്. അതൊരു രഹസ്യ ശക്തിസ്രോതസാണ്. ഉണ്ണിയെ ഉദരത്തില്‍ വഹിച്ചുകൊണ്ട് ഇളയമ്മയായ ഏലീശ്വായെ സന്ദര്‍ശിച്ച ദൈവമാതാവിന്റെ സാന്നിദ്ധ്യത്തില്‍ ഏലീശ്വായുടെ ശിശു ഉദരത്തില്‍ വച്ചുതന്നെ വിശുദ്ധീകരിക്കപ്പെട്ട സംഭവം ഈ ശക്തിയുടെ ഒരു സൂചനയാണ്.
യേശുവിന്റെയും മറിയത്തിന്റെയും സംയുക്തഹൃദയങ്ങളുടെ മഹനീയ ശക്തിസ്രോതസിലുള്ള ആശ്രയം ഇന്ന് അത്യന്തം അനിവാര്യമാണ്. അതിനു ലോകത്തെ സഹായിക്കുന്നതിനു വേി യു.എസ്എയിലെ പ്രവാചികയായ മൗറീന്‍ സ്വീനി കായ്ല്‍ലൂടെ സ്വര്‍ഗം നല്‍കിയ സന്ദേശങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒഹായോയിലെ Holy Love Ministries പ്രസിദ്ധീകരിച്ച Triumphant Heart എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.