
വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള ഒരുക്കമല്ല, ജീവിതം തന്നെയാണ്. വിമര്‍ശനങ്ങള്‍ക്കൊണ്ടും വിവാദങ്ങള്‍ക്കൊണ്ടും വീര്‍പ്പുമുട്ടുന്ന വിദ്യാഭ്യാസ രംഗത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ നല്ല ദര്‍ശനങ്ങള്‍ ആവശ്യമാണ്. ബൗദ്ധികമായ പ്രബുദ്ധതയും സാങ്കേതികമായ നൈപുണ്യവും ഒരുമിച്ചുപോകണമെങ്കില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ നമുക്ക് വഴികാട്ടിയാകണം. ഈശ്വരവിശ്വാസവും, സാമൂഹ്യ ഔത്സുക്യവുമുള്ള ഒരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്നതില്‍ സംശയമില്ല