
മലഞ്ചെരുവുകള്‍ക്ക് താഴെ ദൂരെ എങ്ങോട്ടോ പോകുന്ന വഴി. ഇപ്പോള്‍ ഏകാന്തം. അതിലെ ധ്യാനനിമഗ്നമായ മനസ്സുമായി ആരോ ഒരാള്‍ പോകുന്നു. അയാള്‍ ആരാണെന്ന് തീര്‍ച്ചയില്ല. ഏതോ ഒരാള്‍. ഒരു നിഴല്‍പോലെയാണ് അയാള്‍ പോകുന്നത്. ഒരു പുരാതന ദേവാലയത്തിന്‍റെ ഇടവഴികളഇല്‍ കെട്ടി നില്‍ക്കുന്ന നിശബ്ദത അയാള്‍ അനുഭവിക്കുന്നുണ്ട്. സരളമായ ചിന്തയും ആഖ്യാനരീതിയും കൊണ്ട് അനുഗൃഹീതമായ ഗ്രന്ഥം.