
പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്‍റെ പീഡനങ്ങള്‍ക്കെതിരെ ജ്വലിച്ചുയര്‍ന്ന വിശ്വാസദീപം. നിരീശ്വരത്വത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ പോളണ്ടിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ച് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചു. മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി എപ്പോഴും ശബ്ദിച്ചു. ദൈവവിശ്വാസത്തിനും സഭാപ്രബോധനത്തിനും വേണ്ടി ജീവിതം ആത്മബലിയാക്കി. രഹസ്യപോലീസുകാര്‍ തട്ടിക്കൊണ്ടുപോയി നദിയില്‍ എറിഞ്ഞ രക്തസാക്ഷിയുടെ കഥ.