Skip to product information
1 of 1

SOPHIA BOOKS

THOOMANJIN CHEPPINULLIL

THOOMANJIN CHEPPINULLIL

Regular price Rs. 70.00
Regular price Sale price Rs. 70.00
Sale Sold out
Tax included.
ചില കാര്യങ്ങള്‍ നമ്മെ അതിശയിപ്പിക്കും, മറ്റ് ചില കാര്യങ്ങള്‍ നമ്മെ അനുഭവിപ്പിക്കും. ഇനിയും ചില കാര്യങ്ങള്‍ നമ്മെ പിന്തുടരും. സാവിയോയുടെ ഈ കുറിപ്പുകളിലൂടെ കടന്നുപോയപ്പോള്‍ ഒരു വായനക്കാരനെന്ന നിലയില്‍ ഞാന്‍ അതിശയിക്കുകയും അനുഭവിക്കുകയും അവയിലെ ആശയങ്ങള്‍ എന്നെ പിന്തുടരുകയും ചെയ്തു.
രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ സാവിയോയെയും അവന്റെ അമ്മ ബ്ലെസിയെയും പരിചയപ്പെടുന്നത്. അന്ന് വിഴിഞ്ഞം ഭാഗത്ത് ഒരു സുഹൃത്ത് വൈദികന്റെ പട്ടം കഴിഞ്ഞ് ഞാന്‍ അന്തിയുറങ്ങിയത് സാവിയോയുടെ വീട്ടിലായിരുന്നു. ചില കണ്ടുമുട്ടലുകള്‍ പിന്നീടെന്നും നിലനില്ക്കുന്ന ബന്ധത്തിലേക്ക് വളരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമൊന്നുമല്ല. സ്വാഭാവികമായും അത് സാവിയോയുടെയും ബ്ലെസി ചേച്ചിയുടെയും കാര്യത്തിലും സംഭവിച്ചു. ഭാര്യയ്ക്ക് ഒരു പിഎസ്‌സി പരീക്ഷയെഴുതാന്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ സകുടുംബം രണ്ടാമതും ഞാന്‍ ആ കുടുംബത്തിന്റെ ആതിഥേയത്വം സ്വീകരിച്ചു.
ഒരു പുസ്തകത്തിന്റെ അവതരണക്കുറിപ്പ് എഴുതാന്‍ എന്തിനാണ് ഇത്രയുമൊക്കെ കാര്യങ്ങള്‍വലിച്ചുനീട്ടി പറയുന്നതെന്ന് ഒരുപക്ഷേ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല സാവിയോയുടെ കുറിപ്പുകള്‍ എന്നെ അതിശയിപ്പിക്കാനും അനുഭവിപ്പിക്കാനും കൂടെ നടക്കാനും പ്രേരണയായതിന് പിന്നില്‍ ആ ജീവിതത്തെ അടുത്തറിഞ്ഞതും കാരണമായി എന്ന് പറയാനാണ്.
സാവിയോ, എഴുതുക ഇനിയും, നിന്റെ വരികളില്‍ ദൈവത്തിന്റെ അഭിഷേകമുദ്രയുണ്ട്. ആ വരികള്‍ വായിക്കുമ്പോള്‍ പല തിരിച്ചറിവുകളും തിരിഞ്ഞുനോട്ടങ്ങളും ഞങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. നിന്റെ ജീവിതം പ്രകാശമായി മാറട്ടെ.

സ്‌നേഹാദരങ്ങളോടെ,
വിനായക് നിര്‍മ്മല്‍
View full details