Thirusabharamathile Punyapushpangal - sophiabuy

THIRUSSABHARAMATHILE PUNYAPUSHPANGAL

Vendor
SOPHIA BOOKS
Regular price
Rs. 550.00
Regular price
Rs. 650.00
Sale price
Rs. 550.00
Unit price
per 
Availability
Sold out
Tax included.

അനുഗ്രഹങ്ങളുടെ കലവറ

 ജീവിതത്തിന്റെ ഏറ്റവും പരമമായ വിശ്വാസസാ ക്ഷ്യമാണല്ലോ രക്തസാക്ഷിത്വം . സ്വജീവൻ ബലിയായി സമർപ്പിച്ചു കൊണ്ട് ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും സാക്ഷ്യപ്പെടുത്തലാണത് . കത്തോലിക്കാ തിരുസ്സഭയുടെ ചരിത്രം ആദ്യരക്തസാക്ഷിയായ വി . എസ്തപ്പാനോസു മുതൽ ഈ നാളുകൾ വരെയുള്ള ലക്ഷോപലക്ഷം ധീരാത്മാക്കളുടെ ജീവത്യാഗത്തിന്റെ സാക്ഷ്യം ഉൾക്കൊള്ളുന്നതാണ് . സഭ ക്രിസ്തുവിന്റെ കൂദാശയാണ് ; ക്രിസ്തുവിന്റെ ദൃശ്യമായ അടയാളം . അങ്ങനെയെങ്കിൽ ചരിത്രത്തിലെ ക്രൂശിതനായ ക്രിസ്ത വിന്റെ ഏറ്റം ശക്തമായ കാണപ്പെടുന്ന അടയാളങ്ങളാണ് രക്തസാ ക്ഷികൾ ; കാൽവരിയിലെ സ്നേഹബലിയുടെ അടയാളങ്ങൾ ! അവർ രക്തസാക്ഷികളായത് ക്രിസ്തുവിനെ പ്രതിയാണ് ; കിസ്തുവിന്റെ സ്വന്തമായതിനാലാണ് , ക്രിസ്തുവിനെ സ്വന്തമാക്കിയതിനാലാണ് . ഒരു നിമിഷം പോലും ക്രിസ്തുവിനെ നഷ്ടപ്പെടുത്തി ഈ ലോകജീവിതം സുരക്ഷിതമാക്കാമെന്ന് അവർ വ്യാമോഹിച്ചില്ല . സമ്പത്താ സ്ഥാന മാനങ്ങളോ സുരക്ഷിതത്വമോ സ്വജീവൻതന്നെയോ അവരെ വ്യാമോ ഹിപ്പിച്ചില്ല . യേശുക്രിസ്തുവിനെ , സഭയെ , സത്യത്തെ അവയുമായി വച്ചുമാറാൻ അവർ തയ്യാറായതുമില്ല . അമാനുഷമായ ധീരതയോടെ അവർ നിത്യജീവൻ തിരഞ്ഞെടുത്തു . ഹെബ്രായ ലേഖകൻ പറയുന്ന തുപോലെ “ അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായി രുന്നു ” ( ഹെബാ 11:38 ) . കത്തോലിക്കാ തിരുസ്സഭയ്ക്ക് രക്തസാക്ഷിത്വം എന്നത് ഇന്നലെ കളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഗതകാല ചരിത്രമായിരിക്കുകയില്ല . ഇന്നും അത് വിവിധ രൂപഭാവങ്ങളിൽ കടന്നുവന്നുകൊണ്ടിരിക്കുന്നു . നാളെയും യുഗാന്ത്യം വരെയും അത് സഭാചരിത്രത്തിന്റെ ഭാഗമായി കടന്നു വരികയും ചെയ്യും . “ എന്നെ പീഡിപ്പിച്ചവർ നിങ്ങളെയും പീഡിപ്പിക്കും ” ( യോഹ 15:20 ) എന്ന് ക്രിസ്തുതന്നെ മുന്നറിയിപ്പു നല്കി യിട്ടുണ്ടല്ലോ . ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്ത് പറയുന്നതു പോലെ ക്രിസ്തുവിന്റെ മതത്തിന് എതിർചേരിയിലായിരിക്കും ലോകം എന്നും നിലയുറപ്പിക്കുന്നത് . നാമെല്ലാവരും രക്തസാക്ഷികളും വിശുദ്ധരുമടങ്ങുന്ന ഒരേ കുടും ബത്തിലെ അംഗങ്ങളാണ്  

# തിരുസ്സഭാരമഠത്തിലെ രക്തപുഷ്പങ്ങൾ Dr. Rev James  Kiliyananickal