
മതങ്ങളുടെ അവിഭാജ്യഘടകങ്ങളാണ് ദൈവവിശ്വാസവും അരാധനയും. അവ സഹോദരസ്‌നേഹമായി പരിണമിക്കുന്നില്ല എന്നതാണ് മതങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന വലിയ ആരോപണം. വികലമായ വിശ്വാസവും അതില്‍നിന്നുത്ഭവിക്കുന്ന തെറ്റായ ആരാധനാരീതിയുമാണ് ഇത്തരം ആരോപണങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യനില്‍നിന്ന് യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള തിരിച്ചുവരവിന് ദൈവവിശ്വാസം എങ്ങനെ സഹായിക്കുന്നു എന്ന് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. ഈ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ദൈവവിശ്വാസം സാമൂഹ്യപ്രതിബദ്ധതയായി പരിണമിക്കുന്നു.