SWARAM THURAKKUNNA SAMAYAM
SWARAM THURAKKUNNA SAMAYAM
Share
ലോകത്തിലാണെങ്കിലും ലോകത്തിന്റേതാകാനല്ല മനുഷ്യൻ സൃഷ്ടി ക്കപ്പെട്ടിരിക്കുന്നത് . മറിച്ച് , ദൈവം മനുഷ്യനിലും മനുഷ്യൻ ദൈവത്തിലും വസിക്കുന്ന ജീവിതാനുഭവത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്ക പ്പെട്ടിരിക്കുന്നത് . അതാണല്ലോ സ്വർഗീയാനുഭവം . ഈ സ്വർഗമാകട്ടെ , " കണ്ണു കണ്ടിട്ടില്ല , കാതു കേട്ടിട്ടില്ല , മനുഷ്യഹൃദയങ്ങളിൽ പ്രവേശിച്ചി ട്ടുമില്ല ' എന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു . എങ്കിലും സ്വർഗത്തിന്റെ ചില നിഴലാട്ടങ്ങൾ ഈ ലോകത്തിൽത്തന്നെ മനുഷ്യന് അനുഭവവേദ്യ മാകാം . മനുഷ്യജീവിതത്തിലെ സ്വർഗീയ നിമിഷങ്ങളാണവ . സ്വർഗം ഭൂമിയിലേയ്ക്കിറങ്ങി വരികയോ ഭൂമി സ്വർഗത്തിലേക്കുയർത്തപ്പെടു കയോ ചെയ്യുന്ന നിമിഷങ്ങൾ . സത്യം , നീതി , സ്നേഹം തുടങ്ങിയ മൂല്യ ങ്ങൾക്കായി ഒരുവൻ പ്രവർത്തിക്കുമ്പോൾ ലോകത്തിൽ ദൈവരാജ്യാ നുഭവം ഉളവാക്കുകയാണ് . ദൈവത്തിൽ വിശ്വസിക്കുകയും ദൈവഹിതം നടക്കണമെന്നാഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യു മ്പോൾ ലോകത്തിൽ സ്വർഗം തുറക്കുകയാണ് , ലോകം ദൈവരാജ്യമായി രൂപാന്തരപ്പെടുകയാണ് .
# ജോസഫ് പനക്കേഴം #R JOSEPH PANAKKEZHAM