STHREE ST EDITH STEIN
STHREE ST EDITH STEIN
Share
1891 ഒക്ടോബർ 12 ന് ബസ്മായിൽ , സിഗ്ഫിഡ് സ്റ്റെൻ , അഗുസ്റ്റ് എന്നീ യഹൂദ മാതാപിതാക്കളിൽ നിന്ന് ഈഡിത്ത് ജനിച്ചു . 1897 ഒക്ടോബർ 12 ന് അവിടെയുള്ള വിക്ടോറിയാ സ്കൂളിൽ പഠനം ആരംഭിച്ചു . 1911 - ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി . തുടർന്ന് , ബ്രഡോ സർവകലാശാ ലയിലും ഗോട്ടിംഗൻ സർവകലാശാലയിലും ചരിത്രം , ഭാഷ , തത്വശാസ്ത്രം ഇവ പഠിച്ചു ; 1916 ൽ തത്വശാസ്ത്രത്തിൽ അവൾ ഡോക്ടറേറ്റും നേടി . ആന്തരി കവും ബാഹ്യവുമായി അവളനുഭവിച്ച സംഘർഷങ്ങൾ ഇതിനോടകം അവളെ ഒരു വിശ്വാസപ്രതിസന്ധിയിലെത്തിച്ചു . സത്യാന്വേഷണം സമസ്യയാക്കിയി രുന്ന ഈഡിത്ത് സത്യം കണ്ടെത്തി യേശുക്രിസ്തു . 1922 ജനുവരി 1 ന് ജ്ഞാനസ്നാനം സ്വീകരിച്ചു . തെരേസ ഹെഡ്വിഗ് ഈഡിത് എന്നായിരുന്നു . അവളുടെ ജ്ഞാനസ്നാനനാമം , 1922 മുതൽ 1930 വരെ ജർമ്മനിയിലെ പെയ റിലുള്ള ഡൊമിനിക്കൻ സ്കൂളിലും , 1930 മുതൽ 1933 വരെ മ്യൂൺസ്റ്റെറിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപികയായിരുന്നു . 1933 - ൽ കൊളോണിലെ നിഷ്പാദുക കർമ്മലീത്താമഠത്തിൽ പ്രവേശിച്ചു . 1935 - ൽ ആദ്യവതവാഗ്ദാ നവും 1938 - ൽ നിത്യവതവാഗ്ദാനവും നടത്തി . കുരിശിന്റെ തെരേസാ ബെന് ഡിക്ടാ എന്നാണ് സന്യാസത്തിൽ അവൾ സ്വീകരിച്ച പേര് , ഹിറ്റുടെ ആക മണം ഭയന്ന് ഹോളണ്ടിലുള്ള എക് റ്റ് എന്ന് കർമ്മലീത്താമഠത്തിലേക്ക് അവൾ മാറ്റപ്പെട്ടു . നാസിസൈന്യം ഹോളണ്ട് കീഴട ക്കി യ പ്പോൾ ഈഡിത്തിനെ കോൺസൻ ടഷൻ ക്യാംപിലേക്ക് കൊണ്ടുപോകുകയും 1942 ഓഗസ്റ്റ് 9 - ന് ഓഷ്വിറ്റ്സിലെ ഗ്യാസ് ചേമ്പറിൽ അവൾ കൊല്ലപ്പെടുകയും ചെയ്തു . പുണ്യസ്മരണാർഹനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവളെ 1987 - ൽ വാഴ്ത്തപ്പെട്ടവളായും 1998 - ൽ വിശുദ്ധ യായും പ്രഖ്യാപിച്ചു . ഇന്ന് സിയന്നായിലെ വി . കത്രീനയോടും സ്വീഡനിലെ വി . ബിജീത്തയോടുമൊപ്പം യൂറോപ്പിന്റെ മദ്ധ്യസ്ഥയായി തിരുസഭ വി . ഈഡിത്തിനെ വണങ്ങുന്നു .