
ഭാരതലിസ്യൂവില്‍, കേരളത്തില്‍ വിരിഞ്ഞ പുണ്യപുഷ്പം. പരസ്‌നേഹത്താല്‍ നിറഞ്ഞ ധന്യജന്മം. ഭാരതത്തിന്‍റെ ദരിദ്രഗ്രാമങ്ങളില്‍ ദൈവസ്‌നേഹം എത്തിക്കാന്‍ പരിശ്രമിച്ച പ്രേഷിത. പുല്ലുവഴിയില്‍നിന്ന് പുണ്യപാത വരെയെത്തിയ ഭാരതസഭാരത്‌നം. 41 ാം വയസ്സില്‍ ഈശോയ്ക്കുവേണ്ടി ഇന്‍ഡോറില്‍വച്ച് രക്തസാക്ഷിമകുടം ചൂടിയ സഹനപുത്രി. വിശുദ്ധിയിലേക്ക് നടന്നടുക്കുന്ന ഇന്‍ഡോര്‍ റാണിയുടെ സഹനകഥ.