
വിചിത്രമായ ഒരു രഹസ്യത്തിന്‍റെ മറനീക്കാൻ ഒരമേരിക്കൻ പട്ടണത്തിലേക്ക് ലോകത്തെ ഏറ്റവും പ്രസിദ്ധനും പ്രിയങ്കരനുമായ കുറ്റാന്വേഷകൻ ഷെർലക് ഹോംസ് എത്തുന്നു. ഏതു കേസിലും വിജയിക്കുന്ന ഹോംസ് എന്നാൽ അവിടെ പ്രതിസന്ധിയിലാകുന്നു. പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വയിനിന്‍റെ അത്യന്തം സസ്‌പെൻസ് നിറഞ്ഞതും രസകരവുമായ ഡിറ്റക്ടീവ് സ്റ്റോറിയുടെ മലയാള പരിഭാഷ.