
അഹങ്കാരത്തിന്‍റെ ബാബേല്‍ ഗോപുരം തകര്‍ന്നു വീണത് ഷീനാര്‍ സമതലത്തിലാണ്. ഭോഷത്വവും അഹങ്കാരവും വഴി നമ്മുടെ ജീവിതത്തേയും ഷീനാര്‍ സമതലമാക്കാതിരിക്കുവാനുള്ള മുന്നറിയിപ്പുകളാണ് ഈ ഗ്രന്ഥത്തില്‍. നമ്മുടെ ഹൃദയങ്ങളോടും കാലഘട്ടത്തോടുമുള്ള ദൈവത്തിന്‍റെ പ്രവാചകശബ്ദം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും ഉയര്‍ത്തെഴുന്നേല്‍പിന്‍റെ ശക്തി പകരുന്ന സന്ദേശങ്ങള്‍. ശാലോം ടെലിവിഷന്‍ ചെയര്‍മാനും സണ്‍ഡേശാലോം, ശാലോം ടൈംസ്, ശാലോം ടൈഡിങ്‌സ് എന്നിവയുടെ ചീഫ് എഡിറ്ററുമായ ശ്രീ. ബെന്നി പുന്നത്തറയുടെ ഗ്രന്ഥങ്ങള്‍ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.