SAMSKAARATHINTE NIRABEDHANGAL
SAMSKAARATHINTE NIRABEDHANGAL
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
ആത്മാവിനെ പ്രചോദിപ്പിക്കുന്ന തീവ്രാനുഭവങ്ങളാണ് പുസ്തകങ്ങള്‍ നല്‍കുന്നതെന്നുള്ള ഉന്മേഷകരമായൊരു അനുഭവക്കുറിപ്പ് റോയി തോമസിന്‍റെ ഈ ഗ്രന്ഥത്തിലുണ്ട്. പുസ്തകങ്ങളുടെയും വായനയുടെയും സത്യമെന്ത്, സാധ്യതയെന്ത് എന്നന്വേഷിക്കുന്ന ആ ലേഖനമാണ് ഈ ഗ്രന്ഥത്തിന്‍റെ ഹൃദയമിടിപ്പാകുന്നത്. വായനയുടെ പ്രചോദനനിമിഷങ്ങളില്‍ നിന്നുണ്ടായ വിചാരതരംഗങ്ങള്‍ മൂല്യസമൃദ്ധമായ പ്രതീക്ഷകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ജ്ഞാനസൗന്ദര്യമുള്ള വാക്കുകള്‍കൊണ്ട് വായനാമുറിയില്‍ വെളിച്ചം നിറയ്ക്കുവാന്‍ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.