
മിട്ടുമുയലും കുഞ്ഞന്‍ കുറുക്കനും ചിന്നുമാനുമൊക്കെ തുള്ളിക്കളിച്ചു നടക്കുന്ന 'ആനന്ദവനം' എന്ന കാട്. അവിടെ അവരെയെല്ലാം പഠിപ്പിക്കുന്ന വനവല്ലി എന്ന നല്ലൊരു ടീച്ചര്‍. അവരുടെ ക്ലാസിലെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെ ചേര്‍ന്ന് അത്യന്തം രസകരമായൊരു പുതിയ ലോകം. നല്ലവരായിത്തീരാനുള്ള വിലപ്പെട്ട നിരവധി നുറുങ്ങു ചിന്തകള്‍ നിങ്ങളെ പഠിപ്പിക്കുന്ന 15 രസികന്‍ കഥകള്‍. വരൂ, വനവല്ലി ടീച്ചറുടെയും കുട്ട്യോളുടെയും രസകരമായ ലോകത്തിലേക്ക്.