
ഏകാന്തത, രോഗങ്ങൾ, ഒറ്റപ്പെടൽ, അവഗണന, ദാമ്പത്യപ്രശ്‌നങ്ങൾ, വൃദ്ധസദനങ്ങളിലേക്ക് തള്ളൽ, ദുശാഠ്യം, ഓർമക്കുറവ്, മരണഭയം, ഇളംതലമുറയുമായുള്ള ബന്ധത്തിലെ വിള്ളൽ, സ്‌നേഹം ലഭിക്കാത്തത്, സാമ്പത്തിക ക്ലേശം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് 50 വയസ്സ് കഴിയുന്നതോടെ പലരും അഭിമുഖീകരിക്കുന്നത്. ഇവിടെ എപ്രകാരം പ്രവർത്തിച്ചാൽ ജീവിതം വിജയപ്രദമാക്കാമെന്ന് കാണിച്ചുതരുന്ന പുസ്തകമാണ് 'റിട്ടയർമെന്റ് ജീവിതം വിജയകരമാക്കാം.