
കുരിശുമരണത്തിന്‍റെ ചരിത്രവും ഉത്ഥാനത്തിന്‍റെ പൊരുളും മാത്രമല്ല ക്രിസ്തുധര്‍മ്മത്തിനെതിരെ ബര്‍ണബാസിന്‍റെ സുവിശേഷം പോലുള്ള സംഘടിത നീക്കങ്ങളെയും ഗ്രന്ഥകര്‍ത്താവു വര്‍ണ്ണിക്കുമ്പോള്‍ കുരിശിന്‍റെ കഥയ്ക്കു തിരക്കഥയുടെ പിരിമുറുക്കം വന്നുചേരുന്നു. തിരക്കഥ അവസാനിച്ചിട്ടില്ല. അതു അഭംഗുരം തുടരുന്നത് നമ്മളും അതിലെ കഥാപാത്രങ്ങളാകുമ്പോഴാണ്. രക്ഷാകഥയുടെ ദൈവശാസ്ത്രം തേടുന്ന ലേഖനങ്ങളുടെ സമാഹാരം.