
കല്ലും മുള്ളും കുണ്ടും കുഴികളും നിറഞ്ഞ, ഇരുള്‍ തങ്ങി നില്‍ക്കുന്ന ജീവിതമെന്ന പെരുവഴി. ആ വഴിയോരത്ത് എരിഞ്ഞുനില്‍ക്കുന്ന പാതവിളക്കുകള്‍ പോലെ പീറ്റര്‍ തോമസിന്‍റെ രചനകള്‍. ഇരുള്‍ മഴയിലും രാവിന്‍റെ വിജനതയിലും തപ്പിത്തടയുന്ന പഥികന് വഴികാട്ടിയായി, അവ പരിലസിക്കുന്നു.