
ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്നെ ഏറെ വിവാദമുണ്ടാക്കിയ എസ്.കെ പൊറ്റെക്കാടിന്‍റെ ഹാസ്യലേഖനങ്ങളുടെ സമാഹാരം. മലയാളികളെ വായനയിലൂടെ ലോകം മുഴുവൻ കൈ പടിച്ചു നടത്തിയ സഞ്ചാരസാഹിത്യകാരനും എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് 'അരുൺ' എന്ന തൂലികാനാമത്തിലെഴുതിയ ലേഖനങ്ങളാണിത്. സമൂഹത്തിലെ തിന്മകൾക്കെതിരെ മറഞ്ഞിരുന്ന് വിമർശനത്തിന്‍റെ അമ്പുകളയയ്ക്കുന്നതിനുള്ള പൊന്തക്കാടുകളായിരുന്നു ഈ ഹാസ്യലേഖനങ്ങൾ.