
സദാരം എന്ന തമിഴ് സംഗീത നാടകത്തെ അധികരിച്ചെഴുതിയ ബാലസാഹിത്യകൃതി. സദാരാമ രചിക്കാൻ കെ.സി. കേശവപിള്ളയെ പ്രചോദിപ്പിച്ച നാടകമാണിത്. ജാതകകഥകളും കഥാസരിത്‌സാഗരവും ആയിരത്തൊന്നു രാവുകളും പോലെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമായ കഥ. ബാലസാഹിത്യശാഖയിൽ നൂറ്റിയിരുപതോളം കൃതികൾ രചിച്ച കേന്ദ്രസാഹിത്യ അക്കാദമിയുടെ 2012 ലെ ബാലസാഹിത്യ അവാർഡ് ലഭിച്ച ഡോ.കെ.ശ്രീകുമാറിന്‍റെ രചന.