
ഒരുപാട് പഠിക്കാനുണ്ട്. പക്ഷേ, വായിക്കുമ്പോൾ യാതൊന്നും തലയിൽ കയറുന്നില്ല. അതുകൊണ്ടുതന്നെ തുടർന്നു വായിക്കാൻ തോന്നുന്നില്ല. ഭയങ്കര മടുപ്പ്. പിന്നീട് പഠിക്കാമെന്നു കരുതി പുസ്തകം മാറ്റിവയ്ക്കുന്നു. അപ്പോൾപ്പിന്നെ നേരത്തെ പഠിക്കാത്തതിലുള്ള കുറ്റബോധം. സിലബസ് കടുകട്ടി, സമയമോ വളരെ പരിമിതം. ഇത്രയും വിശാലമായ പാഠ്യപദ്ധതി ഇത്രയും പരിമിതമായ സമയത്തിനുള്ളിൽ പഠിച്ചുതീർക്കാൻ അതിബുദ്ധിമാന്മാർക്കല്ലാതെ ശരാശരിക്കാർക്കു കഴിയുമോ?