
ഒരു ധ്യാനോത്സവമാണ് 'നൊമ്പരങ്ങളോടു വിടപറയുമ്പോള്‍'. ചതിയുടെ അഗ്നിയിലും ചിതയുടെ തീയിലും ജീവിതം കരിഞ്ഞമരുമ്പോള്‍, കുടിപ്പകയുടെ കൊള്ളരുതായ്മകളിലേക്ക് ഊളിയിട്ടിറങ്ങി പരാജയങ്ങളുടെ കയ്പുനീര്‍ മാത്രമായി ജീവിതം തള്ളിനീക്കുമ്പോള്‍, നൊമ്പരങ്ങളും നീറ്റലുകളും ജീവിതത്തിന്‍റെ അതിരുകള്‍ കുറിക്കുമ്പോള്‍... അതാ ഒരു പാദപതനശബ്ദം! മിഥ്യയോ മായയോ? തോളത്ത് കരസ്പര്‍ശം. തിരിഞ്ഞുനോക്കി, അത് യേശുവായിരുന്നു