
ഇതുപോലൊരു ഗ്രന്ഥം വായിക്കാനവസരം നല്കിയ രാജൻ തുവ്വാരയോട് നാം നന്ദിപറയുക . പ്രകാശിപ്പിക്കുന്നതിനു മുൻപുതന്നെ ഈ പുസ്തകം വായിക്കാൻ സാധിച്ചത് ഒരു സൗഭാഗ്യമായി ഞാൻ കണക്കാക്കുന്നു . ലോകസാഹിത്യത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ നേരിട്ടും അവ രുടെ കൃതികളിലൂടെയും നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആധുനിക മലയാളസാഹിത്യത്തിൽ ചലനമുണ്ടാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു '