NJANGALE EVIDE NINNUM RAKSHIKU
NJANGALE EVIDE NINNUM RAKSHIKU
Share
മരിയ സിമ്മയും നിക്കി എൽട്സും തമ്മിലുള്ള സംഭാഷണം
മരിയയുടെ സഹനങ്ങൾ മരിയയുടെ യോഗാത്മക സഹനങ്ങളുടെ ( mystical suffering നേരത്ത് കൂടെ അവളുടെ മുറിയിൽ ആയിരിക്കാൻ അനുവാദം ലഭി ച്ചിട്ടുള്ള ഏക വ്യക്തി , മരിയയുടെ ആത്മീയപിതാവും സുഹൃത്തു മായിരുന്ന ( 1938-1978 വരെ ) ഫാ . അൽഫോൻസ് മാറ്റ് മാത്രമായി രുന്നു . 1968 ൽ അദ്ദേഹം രചിച്ച മരിയ സിമ്മയുടെ അനുഭവങ്ങളെ ക്കുറിച്ചുള്ള പുസ്തകത്തിൽ നിന്ന് 1 ) മരിയയുടെ സഹനം ശുദ്ധീകരണാത്മാക്കളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിന് അനുസൃതമായിരുന്നു . അവളുടെ ശരീരം പിച്ചിച്ചീന്തും പോലെയായിരുന്നു . വലിയ ഭാര ത്തോടെ ആത്മാവ് അവളെ ഞെരുക്കുകയും വളരെയേറേ ശക്തി യോടെ മൂർച്ചയേറിയ വാളുകൾ അവളുടെ ശരീരത്തിൽ നാനാ ഭാഗത്തു നിന്നു തറയ്ക്കുകയും ചെയ്തിരുന്നു . മറ്റുചിലപ്പോൾ കഠിനമായ ഇരുമ്പു ദണ്ഡുകൾ ശരീരത്തിൽ പതിച്ചു . തടുക്കാൻ ശ്രമിച്ചപ്പോൾ അവ ശരീരത്തിൽ ഞെരുക്കുന്നതായി കാണപ്പെട്ടു . അനേകം ആത്മാക്കൾ അവളുടെ സഹായം തേടിയെത്തിയി രുന്നു . ഭ്രൂണഹത്യയുടെയും അസന്മാർഗ്ഗീകതയുടേയും പരിഹാര പ്രായശ്ചിത്തമായി ശരീരം കഠിനവും തീവ്രവുമായ വേദന അനുഭ വിക്കുകയും മനംപിരട്ടലുണ്ടാവുകയും ചെയ്തിരുന്നു . മണിക്കൂറുകൾ ഐസ് കട്ടകൾക്കിടയിൽ കിടക്കുന്ന അനുഭവം ഉണ്ടാവുകയും കടുത്ത തണുപ്പ് മജ്ജവരെ തുളച്ചുകയറുകയും ചെയ്യുമായിരുന്നു . മതകാര്യങ്ങളിൽ അലംഭാവവും മന്ദതയും ഉ വർക്കുവേണ്ടിയായിരുന്നു ഈ സഹനം . വളരെ ക്ലേശകരമായ സഹനങ്ങളായിരുന്നുവെങ്കിലും മരിയ ഇതെല്ലാം സ്വീകരിച്ചിരുന്നു . സഹനങ്ങൾ കഠിനമായിരുന്നു . സ്വാഭാവികമായി ഈ സഹനങ്ങൾ സഹിക്കാൻ കഴിയുമായിരുന്നില്ല . അവൾ എല്ലാം ദാനമായി ആത്മാക്കൾക്ക് നൽകി .