
വചനം ദൈവമാണ്. പ്രസംഗകന്‍ സംസാരിക്കുന്നതു കാലത്തോടാണ്. കാലം ഇവിടെ മുറിച്ചുമാറ്റപ്പെട്ട തുണ്ടങ്ങളാകുന്നില്ല എന്നു മാത്രം... ആത്മാവു നഷ്ടപ്പെട്ട പ്രസംഗങ്ങള്‍ വാക്കുകളുടെ സഞ്ചയം മാത്രമാകുന്നു. അവയ്ക്കു കേള്‍വിക്കാരുടെ ആത്മാക്കളെ ചലിപ്പിക്കാനാവില്ല. അക്ഷരങ്ങളാക്കപ്പെട്ട പ്രസംഗങ്ങള്‍ അനശ്വരതയുടെ സക്രാരികളാണ്. പ്രസംഗിക്കാന്‍ ഉദ്ദേശിക്കുന്നവരും പ്രസംഗത്തോടു പ്രണയമുള്ളവരും അനിവാര്യമായും വായിച്ചിരിക്കേണ്ട പുസ്തകം.