
ക്രിസ്തുവിന്‍റെ ശരീരമായ സഭയെ കീറിമുറിച്ച ചോദ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇവയില്‍ പലതും ഇന്നും അനേകരുടെ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം വിശ്വാസത്തിന്‍റെ വേരുകള്‍ കണ്ടെത്താന്‍, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഈ പുസ്തകം സഹായകമാകും എന്നതിന് സംശയമില്ല. വിശ്വാസത്തിന്‍റെ ആധാരം ബൈബിള്‍ മാത്രമോ പാരമ്പര്യമോ? രക്ഷപെടാന്‍ സഭയില്‍ ചേരണമോ? വിശുദ്ധരോട് മധ്യസ്ഥ പ്രാര്‍ത്ഥന നടത്താമോ? പുരോഹിതര്‍ക്ക് പാപം മോചിക്കാനാവുമോ? ശിശുക്കളെ മാമ്മോദീസ മുക്കുന്നത് ശരിയോ? മാര്‍പാപ്പായ്ക്ക് ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കാമോ? ക്രിസ്തു ഒരു മതവും സഭയും സ്ഥാപിച്ചോ? എന്നാണ് ലോകവസാനം? മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് ശരിയോ? തുടങ്ങി അറുപതോളം ചോദ്യങ്ങള്‍ക്ക് ബൈബിളില്‍ നിന്നുള്ള ഉത്തരങ്ങള്‍