NAZARATHILE YATHRAKKARI
NAZARATHILE YATHRAKKARI
Share
അതു ഞാൻ തിരിച്ചറിഞ്ഞതു മൂന്നര ദശാബ്ദം ജീവിച്ചതിനു ശേ ഷമാണ് : ദൈവത്തെ ഞാൻ അമ്മേയെന്നാണു വിളിക്കുന്നതെന്ന തിരി ച്ചറിവ് . വേദനിക്കുന്ന കാര്യങ്ങൾ സംഭവിച്ചപ്പോഴെല്ലാം എന്റെ അമ്മേ എന്നു ഞാൻ വിളിച്ചത് എന്റെ ശാരീരിക അമ്മയെയല്ലായിരുന്നു . പക്ഷേ വേറൊരു നിഴൽച്ചിത്രം എന്റെ മനസ്സിന്റെ ഉള്ളറയിൽനിന്നു പുറത്തു വന്ന് അരികിൽ നില്ക്കാറുണ്ട് . ഇടതുകൈയിൽ ഒരു കൊച്ചുകുഞ്ഞി നെയും ഇറുക്കിപ്പിടിച്ചു വലതുകൈകൊണ്ടു വസ്ത്രം നിലത്തിഴയാ തെ വാരിക്കുട്ടി കല്ലും മുള്ളും നിറഞ്ഞ വരണ്ട ഒരു മൊട്ടക്കുന്നിലൂടെ ചെരുപ്പൊന്നും ധരിക്കാതെ , തന്തവിരൽ മുട്ടിപ്പൊട്ടി ചോരയൊലിക്കു ന്നതു കണക്കാക്കാതെ കിതച്ചുകൊണ്ടു ഓടുന്ന പാവം ഒരമ്മയുടെ ചിത്രമാണത് . അതു നസറത്തിലെ അമ്മയാണ് . എന്നാൽ , എനിക്കു നല്ല ബോദ്ധ്യമുണ്ട് , ആ രമ്മയേയുമല്ല ഞാൻ എന്റെ അമ്മേ എന്നു വിളിച്ചത് ; അതു ദൈവത്തെത്തന്നെയായിരുന്നു . പക്ഷേ ഒന്നു സത്യമാ ണ് , പരിശുദ്ധ അമ്മയുടെ പിറകിൽ നിന്നു അവളുടെ വസ്ത്രവിളുമ്പിൽ ഒരു ദ്വാരമുണ്ടാക്കി ഒറ്റക്കണ്ണു കൊണ്ടാണ് ഞാൻ ദൈവത്തെ നോക്കി യതും നോക്കുന്നതും . ആരെങ്കിലും അതൊരു കുറവായിക്കണ്ടാലും എനിക്കങ്ങനെയേ പറ്റൂ . ഒറ്റക്കണ്ണന്റെ എല്ലാ കുറവുകളുമുണ്ടെനിക്ക് . ts അമ്മ ഭാവമുള്ള ദൈവം എന്നെ ഒരുപാടു സ്നേഹിച്ചിട്ടുണ്ട് . ഈ ലോകത്തിൽ എന്നെയാണു ദൈവം ഏറ്റവും കൂടുതൽ സ്നേഹിക്കു ന്നതെന്നു ചിലപ്പോൾ തോന്നാറുണ്ട് ; അതിനു എനിക്കു കാരണങ്ങ ളുമുണ്ട് . അതു വെറുതെയല്ലെന്നു പരിശുദ്ധ അമ്മ അവളുടെ കൈ പിറകോട്ടെടുത്തു പിറകിൽ ഒളിച്ചു നില്ക്കുന്ന എന്റെ തലയിൽ തഴു കിക്കൊണ്ടു എന്നോടു പറയുന്നത് ഞാൻ കേൾക്കാറുമുണ്ട് .
# NAZARATHILE YATHRAKKARI # FR PETER KOCHALUMKAL CMI
# നസറത്തിലെ യാത്രക്കാരി # ഫാ . പീറ്റർ കൊച്ചാലുങ്കൽ സി.എം.ഐ.