
മലയാളത്തിലെയും സംസ്‌കൃതത്തിലെയും സാഹിത്യസൃഷ്ടികള്‍ മാത്രം വായിച്ചു ശീലിച്ചവരുടെ മുന്നിലേക്ക് വിശ്വസാഹിത്യത്തിലെ മികച്ച രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ചിന്തയുടെയും ഭാവനയുടെയും അനുഭൂതിയുടെയും പുതിയൊരു ലോകം മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാരുടെ മുന്‍പില്‍ തുറന്നുപിടിച്ചത് ചരിത്രമാണ്. വിവിധ കാലങ്ങളിലായി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പരിഭാഷകളില്‍നിന്ന് തിരഞ്ഞെടുത്ത പതിനെട്ടു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.