
വിശ്വസാഹിത്യത്തിന്‍റെ അഭിരുചികളെയും അടിസ്ഥാന പ്രമാണങ്ങളെയും ആഴത്തില്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത യേശുക്രിസ്തുവിന്‍റെ അമൂല്യമായ പീഡാസഹനം, മലയാളകാവ്യസാഹിത്യ പ്രസ്ഥാനത്തില്‍ പതിപ്പിച്ച മായാത്ത മുദ്രകളെക്കുറിച്ചുള്ള ഇദംപ്രഥമമായ ആധികാരിക പഠനം. അതിലൂടെ ഇതുവരെ ആരോരുമറിയാതെ മറഞ്ഞുകിടന്ന മഹാകാവ്യങ്ങള്‍തന്നെ ഉയര്‍ന്നുവരുന്നു. വിജ്ഞാനകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടായ ഈ കൃതി സോഫിയ ബുക്‌സ് അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു