
കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്ന് തെല്ലും വിസ്മയപൂർവ്വം നാം മനസിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുമ്പഴാണ്. ഫാക്ടറിപ്പണിക്കരും തെണ്ടികളും കര്ഷകവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്തുകഴിഞ്ഞ പാടവും കാറ്റിരമ്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മാനമറിഞ്ഞ് പോയ ഒരു ചരിത്രത്തിന്റെ ഭാഗമാകുന്നു.