MAHABHARATHAM - sophiabuy

MAHABHARATHAM

Vendor
MANGALODAYAYAM BOOKS
Regular price
Rs. 280.00
Regular price
Sale price
Rs. 280.00
Unit price
per 
Availability
Sold out
Tax included.

മഹാഭാരതത്തിന്റെ അതിബ്യഹത്ത്വം കാരണം ഭാരത സംക്ഷേപകൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ആകർഷിച്ചു പോന്നിട്ടുണ്ട് . ഇവിടെ ഈ കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ് . സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചനമാണെന്ന ബോധം ബാലചന്ദ്രനുണ്ട് . ബാലചന്ദ്രന്റെ ഈ സംക്ഷേപണം ഭാരതസന്ദേശത്തെ പ്രോദ്ദീപ്തമാക്കുവാൻ പറ്റിയ ഒരു ഉദ്യമമത , അവസ്ഥാഭേദം കൂടാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു അന്യാഖ്യാനം ആണ് ഇത് . പ്രസന്നവും ലളിതവുമായ ശൈലിയിൽ എഴുതപ്പെട്ട ഈ ഗദ്യഗ്രന്ഥത്തിൽ എല്ലായിടത്തും മഹാഭാരതത്തിന്റെ ഹ്യദ്സ്പന്ദം പ്രകടമാണ് . ജീവിതത്തിൽ ജയം നേടാൻ പരക്കം പായുന്ന പുതിയ തലമുറ ജയാഖ്യമായ ഇതിഹാസത്തിന്റെ വിനയപൂർവ്വമായ ഈ സംഗ്രഹത്തിലുടെ സഞ്ചരിച്ച് തങ്ങളുടെ അന്വേഷണ ലക്ഷ്യം പ്രാപിക്കട്ടെ