
ഒരു സാമൂഹിക യാഥാർത്ഥ്യം എന്ന നിലയിലുള്ള ക്രൈസ്തവ ധർമത്തിന്റെ സാർവത്രികതയും വൈശേഷ്യവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നുണ്ട്. പരിണിതപ്രജ്ഞനായ ദൈവശാസ്ത്രജ്ഞൻ എന്ന നിലയിൽ ജെ. കട്ടയ്ക്കൽ യുക്തിഭദ്രമായ സാർവത്രികതയ്ക്കും ഒരു വിശ്വാസി അഥവാ വൈദികൻ എന്ന നിലയിൽ വൈശേഷ്യത്തിനും തുല്യമായ ഊന്നൽ നൽകുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ നാം നിശ്ചയമായും വായിച്ചിരിക്കണം.