KIZHAKKINABHIMUKHAMO JANABHIMUKHAMO
KIZHAKKINABHIMUKHAMO JANABHIMUKHAMO
Share
അൾത്താരാഭിമുഖവും വി.കുർബാനയർപ്പണ ത്തിന്റെ ചരിത്രവും ദൈവശാസ്ത്രവും വിശദമാക്കുന്ന ഒരു ഗ്രന്ഥം . വിവിധ സഭാപാരമ്പര്യങ്ങളിൽ നിലവിലുള്ള ജനാഭിമുഖവും അൾത്താരാഭിമുഖവുമായ ബലിയർപ്പണരീതികൾ എങ്ങനെ ഇന്നു നിലവിലിരിക്കുന്ന രീതികളിൽ വന്നു എന്ന് കൃത്യമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു .
മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി
ശുദ്ധമായ മതാത്മകതയ്ക്ക് ആരാധനക്രമം അനാവശ്യഭാരമെന്നു കരുതി അവയെ നിസാരവത്ക്കരിച്ചതിന്റെ ഫലമായി പരാജയപ്പെട്ടുപോയ പല ആധ്യാത്മികമുന്നേറ്റങ്ങളെയും സഭാചരിത്രത്തിൽ കാണാൻ കഴിയും . അതുകൊണ്ട് , സഭയുടെ പൊതുസമ്പത്തായ ലിറ്റർജിയെ അതിന്റെ തനിമ യിലും വിശുദ്ധിയിലും കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ് .
മാർ തോമസ് ഇലവനാൽ
ത്രിതൈ്വകദൈവത്തിനുള്ള ആരാധന പൂർണതയിൽ എത്തുന്നത് ചരിത്രത്തി ലുടെ ഉരുത്തിരിഞ്ഞതും പരിശുദ്ധാത്മാവാൽ നിവേശിതവുമായ ഒരു ക്രമം അതിനുണ്ടാകുമ്പോഴാണ് . ഈ ഗ്രന്ഥം പൗരസ്ത്യ ആരാധനക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ സവിശേഷതകളെക്കുറിച്ചും ഇതിൽ പാലിക്കേണ്ട ക്രമങ്ങളെക്കുറിച്ചുമുള്ള ആഴമായ ഒരു പഠനമാണ് .
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ