
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുകൊണ്ടാണ് മനുഷ്യന്‍ പൂര്‍ണവ്യക്തിയായിത്തീരുന്നത്. ഇതില്‍ കൗമാരം ഏറെ പ്രാധാന്യമുള്ളതും ശ്രദ്ധയര്‍ഹിക്കുന്നതുമായ കാലഘട്ടമാണ്. അതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ പാഠ്യപദ്ധതിയില്‍ കൗമാരവിദ്യാഭ്യാസത്തെക്കുറിച്ച് ഊന്നിപ്പറയുന്നത്. എന്നാല്‍ ഇതിനായി വ്യക്തവും കൃത്യവുമായ ഒരു സിലബസോ രൂപരേഖയോ ഇല്ലാത്ത സാഹചര്യത്തില്‍ കൗമാരത്തെക്കുറിച്ചും കൗമാര പ്രശ്‌നങ്ങളെക്കുറിച്ചും മനശാസ്ത്രപരമായും ആധികാരികമായും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ടീന്‍ ഏജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കായും ഗൈഡ് ആയും ഉപയോഗിക്കാവുന്നതാണ്.