
ജീവിതത്തിന്‍റെ സങ്കീർണതകൾക്ക് ഉത്തരം തേടിയുള്ള തീർഥാടനമാണിത്. ഉന്നയിക്കപ്പെട്ടേക്കാവുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമായിത്തീരുകയോ ചോദ്യങ്ങളെ അതിന്‍റെ ആഴത്തിൽ സ്പർശിച്ച് മറികടക്കുകയോ ചെയ്യുന്ന അനുഭവം. പ്രപഞ്ചത്തിനുനേരെ ജീവിതത്തിന്‍റെ വാതായനങ്ങളെല്ലാം തുറന്നിടുവാൻ പറയുംപോലെ ചിലത്. അഹന്തയും അറിവും അഴിഞ്ഞഴിഞ്ഞുപോകുന്ന നിമിഷങ്ങൾ. ജീവിതത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും പൊരുൾ തേടിയുള്ള അനന്തമായ യാത്ര. വ്യത്യസ്തവും മൗലികവുമായൊരു ദർശനത്തിന്‍റെ അപൂർവമായ വെളിച്ചം