
സത്യത്തിന്‍റെ മഹാസൗധങ്ങളെന്നു കരുതിയിരുന്ന ആംഗ്ലിക്കന്‍ സഭയുടെ ചിന്തകള്‍ ദുര്‍ബലങ്ങളാണെന്ന് കണ്ടെത്തിയ ആംഗ്ലിക്കന്‍ വൈദികന്‍റെ കഥയാണിത്. ഓക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ സത്യാന്വേഷണവും ജ്വലിക്കുന്ന മനസും അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്കു നയിച്ചു. പ്രഭാഷകന്‍, ചിന്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ഹൃദയങ്ങളെ ആകര്‍ഷിച്ച ന്യൂമാന്‍ സാഹിത്യലോകത്തിനും ഈടുറ്റ സംഭാവനകളേകി.